MORE

    മനുഷ്യന്റെ നഖത്തേക്കാള്‍ ചെറിയ വലിപ്പം, ആറ് ദിവസത്തെ തെരച്ചിലിനൊടുവില്‍ റോഡരികില്‍ നിന്നും ആണവ ഉപകരണം കണ്ടെത്തി

    Date:

    പെര്‍ത്ത്: ഓസ്ട്രേലിയയില്‍ ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ കാണാതെപോയ ആണവ വികിരണ ശേഷിയുള്ള ഉപകരണം കണ്ടെത്തി.

    ഗുളിക വലിപ്പത്തിലുള്ള സീഷ്യം 137 കാപ്‌സൂള്‍ ആണ് ബുധനാഴ്ച ന്യൂമാന്‍ എന്ന പ്രദേശത്തിന് തെക്കായി റോഡരികില്‍ നിന്നാണ് കിട്ടിയത്. വെള്ളിനിറത്തില്‍ സിലിണ്ടര്‍ രൂപത്തിലുള്ള കാപ്‌സൂള്‍ കഴിഞ്ഞ ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. മനുഷ്യന്റെ നഖത്തിനേക്കാള്‍ ചെറുതാണ് ഈ സിലിണ്ടര്‍.

    ജനുവരി 12ന് ഓസ്‌ട്രേലിയയിലെ പില്‍ബാറയില്‍ നിന്നും പെര്‍ത്തിലേക്ക് ട്രക്കില്‍ കൊണ്ടു പോകുന്നതിനിടെയാണ് ഉപകരണം നഷ്ടമായത്.
    എന്നാല്‍ ജനുവരി പകുതിയോടെയാണ് ഉപകരണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടത്. അണുപ്രസരണം കണ്ടെത്താന്‍ ശേഷിയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ 1400 കിലോമീറ്റര്‍ തെരച്ചില്‍ നടത്തി. സ്ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍ തുടങ്ങിയവ തിരച്ചിലില്‍ പങ്കെടുത്തിരുന്നു. കാപ്‌സൂള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഇന്ന് പെര്‍ത്തിലേക്ക് കൊണ്ടു പോകും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...