മലയാള സിനിമയില്‍ വില്ലൻ വേഷങ്ങളിലെത്തി വിസ്മയിപ്പിച്ച നടനാണ് ബാബുരാജ്. എന്നാല്‍ ഇപ്പോള്‍ താരം സ്വഭാവ നടന്റെ വേഷങ്ങളിലും എത്താറുണ്ട്.
സാള്‍ട്ട് ആൻഡ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയായിരിക്കും ബാബുരാജിലെ ഹാസ്യ താരത്തെ പ്രേക്ഷകര്‍ അറിയുന്നത്.
തുടര്‍ന്നാണ് ഹാസ്യ വേഷങ്ങളിലും അദ്ദേഹം സജീവമാകുന്നത്. ഇക്കാലയളവില്‍ തന്നെ തനിയ്ക്ക് ഏത് വേഷവും ഇണങ്ങുമെന്ന് അദ്ദേഹം തന്റെ പ്രകടനം കൊണ്ട് തെളിയിച്ചു കഴിഞ്ഞു.
ആവശ്യക്കാരേറി; മുളകിന്റെയും ജീരകത്തിന്റെയും കയറ്റുമതി വരുമാനം വര്‍ധിച്ചു
ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ചിരിക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ”മമ്മുക്കയുടെ പ്രിയപ്പെട്ട രണ്ട് ഗുണ്ടകള്‍” എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
അമ്മയുടെ മീറ്റിങ്ങിനെത്തിയപ്പോള് പകര്‍ത്തിയ ചിത്രമാണിത്. നടൻ മമ്മുട്ടിക്കും അബുസലീമിനും ഒപ്പം നില്ക്കുന്ന ചിത്രമാണ് നടൻ പങ്കുവച്ചരിക്കുന്നത്.

