പ്രേക്ഷകര്‍ ഏരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദുല്‍ഖര്‍ സല്മാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്ത.
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന താരങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. തമിഴ് സിനിമ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഓണം റിലീസായി കിങ് കൊത്ത തിയറ്ററുകളില്‍ എത്തും. കൂടാതെ സിനിമയുടെ ടീസര്‍ ജൂണ്‍ 28ന് പുറത്ത് വിടും.
സര്‍പ്പട്ടൈ പരമ്ബരയിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കണ്ണൻ, തമിഴ് താരം പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്ബൻ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ താരം സരണ്‍, അനിഖ സുരേന്ദ്രൻ, ശേഷം ദുല്‍ഖര്‍ സല്മ്മാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് മോഷൻ ടീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

