MORE

    മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പി-ഏക്നാഥ് ഷിന്‍ഡെ സഖ്യത്തിന് വന്‍ വിജയം

    Date:

    മുംബൈ: മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ഏക്നാഥ് ഷിന്‍ഡെ സഖ്യത്തിന് വന്‍ വിജയം. 259 ബി.ജെ.പി സ്ഥാനാര്‍ഥികളും 40 ശിവസേനയുടെ ഷിന്‍ഡെ പക്ഷ സ്ഥാനാര്‍ഥികളും വിജയിച്ചതായി ബി.ജെ.പി യൂനിറ്റ് പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവങ്കുലെ അവകാശപ്പെട്ടു.

    16 ജില്ലകളിലെ 547 ഗ്രാമപഞ്ചായത്തുകളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 76 ശതമാനം പോളിങ് രേഖപ്പെടുത്തി. തിങ്കളാഴ്ച വോട്ടെണ്ണല്‍ നടന്നു. ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒപ്പം വില്ലേജ് സര്‍പഞ്ചുകള്‍ക്കായി നേരിട്ടുള്ള തെരഞ്ഞെടുപ്പും നടന്നു.

    259 ബി.ജെ.പി സ്ഥാനാര്‍ഥികള്‍ സര്‍പഞ്ചുകളായി തെരഞ്ഞെടുക്കപ്പെട്ടുവെന്നാണ് ബി.ജെ.പി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ശിവസേന സ്ഥാനാര്‍ഥികളായ 40 ഷിന്‍ഡെ പക്ഷക്കാരും സര്‍പഞ്ചുകളായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ 50 ശതമാനത്തി​ലേറെ സര്‍പഞ്ചുകള്‍ ബി.ജെ.പി- ഷിന്‍ഡെ സഖ്യത്തിന്റെതാണ്. ഈ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ഷിന്‍ഡെ -ഫട്നാവിസ് സര്‍ക്കാറിലുള്ള മഹാരാഷ്ട്രയുടെ വിശ്വാസമാണ് കാണിക്കുന്നതെന്നും ബവങ്കുലെ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...