ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ പത്തൊമ്ബതാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹന്‍ ബഗാന് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു.
ഇവാന് വുകമാനോവിച് കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിക്ക് കാരണം സഹലും സസ്പെന്ഷന് കാരണം ലൂണയും കൊല്‍ക്കത്തയില്‍ ഇല്ല.
ഗില്‍ ആണ് ഇന്ന് വലക്കു മുന്നില്‍. നിശു, ഹോര്‍മിപാം, വിക്ടര്‍ മോംഗില്‍, ജെസ്സല്‍ എന്നിവര്‍ ഡിഫന്‍സില്‍ അണിനിരക്കുന്നു. . ഇവാനും ജീക്സണും ആണ് മധ്യനിരയില്‍ ഇറങ്ങുന്നത്. സഹല്‍, ലൂണ എന്നിവര്‍ക്ക് പകരം ജിയാന്നുവും ബ്രൈസും ഇറങ്ങുന്നു. ദിമിത്രോസ്, രാഹുല്‍ എന്നിവരും അറ്റാക്കില്‍ ഉണ്ട്. ലെസ്കോവിച് ഇന്ന് ബെഞ്ചില്‍ ഉണ്ട്.

