MORE

    ‘മിനറല്‍ വാട്ടര്‍ കുപ്പികള്‍ക്കുള്ളില്‍ ചാരായം’; എഴുകോണില്‍ പ്രവര്‍ത്തിച്ചിരുന്നത് വന്‍ വ്യാജവാറ്റുകേന്ദ്രം

    Date:

    കൊല്ലം: അള്‍ത്താമസമില്ലാതെ കാടുപിടിച്ച്‌ കിടന്ന പ്രദേശത്ത് വന്‍ വാറ്റുകേന്ദ്രം കണ്ടെത്തി എക്സൈസ് സംഘം. കൊല്ലം എഴുകോണ്‍ വൈദ്യര്‍ മുക്കിനു സമീപത്താണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

    എക്സൈസ് നടത്തിയ പരിശോധനായില്‍ ഇവിടെ നിന്നും കന്നാസുകളിലും കുപ്പികളിലും പാത്രങ്ങളിലുമായി ശേഖരിച്ച്‌ വച്ചിരുന്ന 40 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയും എക്സൈസ് സംഘം പിടികൂടി. കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എ സഹദുള്ളയുടെ നേത്രത്വത്തില്‍ പവിത്രേശ്വരം ഭാഗത്തു നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.

    ഓണ വിപണി ലക്ഷ്യമിട്ട് വ്യാജ ചാരായം നിര്‍മ്മിച്ചു വില്‍പന്ന നടത്തുന്നത് തടയുന്നതിനായി എക്‌സൈസ് ഷാഡോ സംഘത്തെ നിയോഗിച്ചിരുന്നു. കന്നാസുകള്‍ക്കു പുറമെ 20 മിനറല്‍ വാട്ടര്‍ കുപ്പികളിലും ചാരായം സൂക്ഷിച്ചിരുന്നു. മിനറല്‍ വാട്ടര്‍ മൊത്തത്തില്‍ വാങ്ങി ഉള്ളിലെ വെള്ളം കളഞ്ഞ ശേഷം ചാരായം നിറച്ചു മിനറല്‍ വാട്ടര്‍ പായ്ക്കുകളാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ചാരായം ശേഖരിച്ചു വച്ചിരുന്നത്. ഇത്തരം രീതിയില്‍ സൂക്ഷിക്കുന്നത് ചാരായം കടത്തിക്കൊണ്ട് പോകുന്നതിനും മിനറല്‍ വാട്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചു പരിശോധനയില്‍ നിന്നും രക്ഷപെടാനുമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...