മിസോറാമിലും അസമിലും രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളില്‍ പോലീസും അസം റൈഫിള്‍സും ചേര്‍ന്ന് 405.4 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി, ഇതുമായി ബന്ധപ്പെട്ട് രണ്ട് മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് ചരക്കുകളും മ്യാന്‍മറില്‍ നിന്നാണ് വന്നതെന്ന് പോലീസ് പറഞ്ഞു. 39,04,000 ട്രൈപ്രോളിഡിന്‍ എച്ച്‌സിഎല്‍, സ്യൂഡോഫെഡ്രിന്‍ എച്ച്‌സിഎല്‍ ഗുളികകളും 1.5 ലക്ഷം യബ ഗുളികകളുമാണ് പിടിച്ചെടുത്തത്.

