കൊച്ചി: മകന്റെ ലഹരിമരുന്ന് ഉപയോഗത്തിനും അത് സൂക്ഷിക്കുന്നതിനും കൂട്ടുനിന്ന അമ്മയെ അറസ്റ്റു ചെയ്തു. കൊച്ചി എളങ്കുന്നപ്പുഴയില്‍ വീട്ടില്‍നിന്ന് കഞ്ചാവും രാസലഹരിയും പിടിച്ചെടുത്ത സംഭവത്തിലാണ് വീട്ടമ്മ അറസ്റ്റിലായത്.
എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ എക്‌സൈസും കോസ്റ്റല്‍ പൊലീസും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നിന്റെ ശേഖരം പിടിച്ചെടുത്തതും തുടര്‍ന്ന് ഖലീലയെ അറസ്റ്റു ചെയ്തതതും. ഇവരെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ മകന്‍ രാഹുലാണ് കേസില്‍ ഒന്നാം പ്രതി.
–തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുമ്ബില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
രാഹുല്‍ മയക്കുമരുന്ന് സ്ഥിരം ഉപയോഗിക്കുന്ന ആളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മകന് അമ്മ ഖലീല പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞു. മകന്‍ വീട്ടില്‍ കൊണ്ടുവരുന്ന മയക്കുമരുന്നുകള്‍ സൂക്ഷിക്കുന്നതും അമ്മയായിരുന്നു. വീട് പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ മകന്റെ പ്രവര്‍ത്തികളെ പിന്തുണച്ച് ഇവര്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഈ പ്രായത്തില്‍ ഇത്തരത്തിലുള്ള ശീലമൊക്കെ പതിവാണെന്ന രീതിയിലാണ് ഇവര്‍ ഉദ്യോഗസ്ഥരോട് സംസാരിച്ചതും.
മകന്റെ മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിച്ചു, മയക്കുമരുന്ന് സൂക്ഷിച്ചു, വീട്ടില്‍ പരിശോധന നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ എതിര്‍ത്തു സംസാരിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുറ്റകൃത്യത്തിന് ഒത്താശ ചെയ്യുന്നത് വലിയ കുറ്റമാണെന്ന് അറിയാമായിരുന്നിട്ടും ഖലീല മകന്റെ പ്രവൃത്തിയെ നിസാരവത്കരിക്കാന്‍ ശ്രമിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

