മുംബൈ: ദക്ഷിണ മുംബൈയിലെ ജെ.ജെ. ആശുപത്രിയില്‍ 132 വര്‍ഷം പഴക്കമുള്ള തുരങ്കം കണ്ടെത്തി. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച 200 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ തറക്കല്ലില്‍ 1890 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആശുപത്രി വളപ്പിലെ നഴ്സിങ് കെട്ടിടത്തിന് താഴെയാണ് തുരങ്കമുള്ളത്. 1890 ജനുവരി 27ന് ബോംബെ ഗവര്‍ണറാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. നേരത്തെ ഈ കെട്ടിടം സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കുന്നതിനുള്ള വാര്‍ഡായി ഉപയോഗിച്ചിരുന്നു. പിന്നീട് ഇത് നഴ്സിങ് കോളജാക്കി മാറ്റുകയായിരുന്നു.
കോളജ് കെട്ടിടത്തില്‍ വെള്ളം ചോരുന്നെന്ന പരാതിയെത്തുടര്‍ന്ന് പരിശോധിക്കവെയാണ് തുരങ്കം കണ്ടെത്തിയത്. പ്രവേശന ഭാഗം കല്ലുകൊണ്ട് അടച്ച നിലയിലായിരുന്നു.
കെട്ടിടം പൈതൃക നിര്‍മിതിയായതിനാല്‍ സംഭവത്തെക്കുറിച്ച് മുംബൈ കലക്ടറെയും മഹാരാഷ്ട്ര പുരാവസ്തു വകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി ഡീന്‍ ഡോ.പ ല്ലവി സാപ്ലെ പറഞ്ഞു.

