MORE

    പി എഫ് കേസില്‍ തൊ‍ഴിലാളികള്‍ക്ക് ആശ്വാസവിധി; പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ 4 മാസം സമയം

    Date:

    പി എഫ് കേസില്‍ തൊ‍ഴിലാളികള്‍ക്ക് ആശ്വാസവിധി. ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച്‌ സുപ്രീം കോടതി.

    മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ 4 മാസം കൂടി സമയം അനുവദിച്ചു. 1.16 ശതമാനം തൊഴിലാളികള്‍ നല്കണമെന്ന നിര്‍ദേശവും റദ്ദാക്കി. 15000 രൂപ പരിധി റദ്ദാക്കി. കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവെച്ചു.2014 സെപ്റ്റംബര്‍ 1ന് മുന്‍പ് വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

    അതേസമയം, 15000 രൂപ പരിധി റദ്ദാക്കിയ ഉത്തരവ് 6 മാസത്തേക്ക് മരവിപ്പിച്ചു. പെന്‍ഷന്‍ നല്‍കാനായി ഫണ്ട് കണ്ടെത്താനാണ് ആറ് മാസത്തെ സാവകാശം. പെന്‍ഷന്‍ കണക്കാക്കുക 5 വര്‍ഷത്തെ ശരാശരിയിലാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഒരു ലക്ഷം രൂപ ശമ്ബളം കിട്ടുന്നവര്‍ക്കും 15,000 രൂപ പരിധി നിശ്ചയിച്ചാണ് നിലവില്‍ പെന്‍ഷന്‍ കണക്കാക്കുന്നത്.ശമ്ബളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നല്‍കിയാല്‍ രാജ്യത്തിന്റെ സാമ്ബത്തിക ഭദ്രത തകരും എന്നായിരുന്നു കേന്ദ്ര വാദം.

    ശമ്ബളത്തിന് ആനുപാതികമായി ഉയര്‍ന്ന പി എഫ് പെന്‍ഷന്‍ നല്‍കണമെന്ന് വ്യക്തമാക്കി ദില്ലി, കേരള, രാജസ്ഥാന്‍ ഹൈക്കോടതികള്‍ 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഇപിഎഫ്‌ഒ, തൊഴില്‍ മന്ത്രാലയം തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.

    എംപ്ലോയ്മെന്റ് പെന്‍ഷന്‍ സ്കീമീല്‍ 2014ലെ കേന്ദ്രഭേദഗതിയാണ് കേസിന് ആധാരം. പിഎഫില്‍ നിന്ന് പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാന ശമ്ബളത്തിന് 15,000 രൂപയുടെ മേല്‍പ്പരിധി നിശ്ചയിച്ചിരുന്നത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടെ 15,000 രൂപയിലേറെ ശമ്ബളമുള്ളവര്‍ക്ക് യഥാര്‍ഥ ശമ്ബളത്തിന് ആനുപാതികമായ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ അവസരം കിട്ടി. പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിന് സമയ പരിധി ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. അവസാനത്തെ 60 മാസത്തെ ശമ്ബളം അടിസ്ഥാനമാക്കി പെന്‍ഷന്‍ കണക്കാക്കുന്ന കേന്ദ്ര നിയമഭേദഗതിയിലെ രീതി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...