MORE

    മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

    Date:

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണായി വിജയനെതിരെ പരിഹാസവമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
    മുഖ്യമന്ത്രിയുടെ ക്യൂബ സന്ദര്‍ശനം രാഷ്ട്രീയ തീര്‍ത്ഥാടനമാണ്.

    ക്യൂബയില്‍ പോയത് കൊണ്ട് എന്ത് പ്രയോജനമെന്ന് ചോദിച്ച അദ്ദേഹം പൊതുപണം പാഴാക്കിയാണ് യാത്രയെന്നും കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ചോദിച്ചു.

    സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാര്‍ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഭയമാണ് എല്ലാ മേഖലകളിലും വ്യാപിക്കുന്നത്. കേരളത്തില്‍ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം. സര്‍വകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ വരെ തട്ടിപ്പ് നടക്കുന്നെങ്കില്‍ ഇതൊക്കെയെന്തെന്നും ഗവര്‍ണര്‍ ചോദിച്ചു.

    കേരളത്തിലെ സര്‍വകലാശാലകളില്‍ നിയമങ്ങള്‍ തകര്‍ന്നുവെന്നും ഇപ്പോള്‍ ഭരണഘടനാ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്നു. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവി വച്ച്‌ കളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മനസ് മടുത്താണ് കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...