MORE

    ‘മുഖ്യമന്ത്രിയുടേയും തന്റേയും ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി നടക്കില്ല’ സ്വപ്‌ന സുരേഷിന്റെ വെളിപെടുത്തലില്‍ പ്രതികരണവുമായി കെ.ടി ജലീല്‍

    Date:

    മലപ്പുറം: സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ പുതിയ വെളിപെടുത്തലില്‍ പ്രതികരണവുമായി ഇടത് എം.എല്‍.എ കെ.ടി ജലീല്‍.

    മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവില്‍ സഖ്യം വേട്ടയാടാന്‍ തുടങ്ങിയിട്ട് എത്ര കാലമായി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഈ വിനീതന്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല. കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    പോസ്റ്റിന്റെ പൂര്‍ണ രൂപം
    ആര്‍.എസ്.എസ്സിന്റെ ഭീഷണിക്ക് മുമ്ബില്‍ തലകുനിക്കാതെ നില്‍ക്കുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ നാടകം പൊളിഞ്ഞു പാളീസായി.
    മുഖ്യമന്ത്രിയേയും കുടുംബത്തെയും മഴവില്‍ സഖ്യം വേട്ടയാടാന്‍ തുടങ്ങിയിട്ട് എത്ര കാലമായി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഈ വിനീതന്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല. അതിനു വെച്ച വെള്ളം കോലീബിക്കാരും വര്‍ഗ്ഗീയ വാദികളും ഇറക്കി വെക്കുന്നതാണ് നല്ലത്. സമയ നഷ്ടവും ഇന്ധന നഷ്ടവും ഒഴിവാക്കാം.
    ബി.ജെ.പി ഒത്താശയോടെ നടത്തപ്പെട്ട കോണ്‍സുലേറ്റിലെ ‘ബിരിയാണിപ്പൊതി’ പ്രയോഗം ലീഗിനെ അപമാനിക്കാന്‍ ഉന്നം വെച്ചുള്ളതാണെന്ന് ലീഗിന്റെ പൊന്നാപുരം കോട്ടയായ താനൂരില്‍ തോറ്റ് തുന്നം പാടിയ ‘യുവ സിങ്കം’ പറഞ്ഞതായി ഒരു കരക്കമ്ബിയുണ്ട്. ബിരിയാണിച്ചെമ്ബ് പൊട്ടിക്കും മുമ്ബേ മുത്തലാഖ് ബില്ലിന്റെ കാര്യം മറന്ന് പറന്നെത്തിയ പാര്‍ട്ടിയുടെ അനുയായിയല്ലേ? അങ്ങിനെ ചിന്തിച്ചില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ.
    പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ എനിക്കെതിരെ വിധി കിട്ടാന്‍ യൂത്ത് ലീഗിന് മുന്നില്‍ ഇനി ഒറ്റ വഴിയേ ഉള്ളൂ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ സമീപിക്കുക. പത്ത് ദിവസം കൊണ്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ച്‌ വാദം പൂര്‍ത്തിയാക്കി കക്ഷിക്ക് നോട്ടീസ് പോലുമയക്കാതെ ഇച്ഛിച്ച വിധി കിട്ടും. വക്കീലായി പഴയ ആളെത്തന്നെ വെച്ചാല്‍ മതി. ‘അതാ അതിന്റെ ഒരു ഇത്’.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...