MORE

    ‘മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത് പച്ചക്കള്ളം, രാത്രി ഏഴുമണിക്ക് ശേഷം ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്’; വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

    Date:

    ‘മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത് പച്ചക്കള്ളം, രാത്രി ഏഴുമണിക്ക് ശേഷം ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്’; വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

    തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറയുന്നത് പച്ചക്കള്ളമാണെന്നും ധാര്‍മികതക്ക് നിരക്കാത്തതാണെന്നും സ്വപ്‌ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു സെക്യൂരിറ്റി ചെക്കുമില്ലാതെ താന്‍ ക്ലിഫ് ഹൗസിലെത്തിയതിന് 2016 മുതല്‍ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും അവര്‍ വ്യക്തമാക്കി.

    എന്തിനാണ് മുഖ്യമന്ത്രി പൊതുജനങ്ങളോട് പച്ചക്കള്ളം പറയുന്നതെന്നും എല്ലാത്തിനും എല്ലാവരുടെയും കയ്യില്‍ തെളിവുണ്ടെന്നും അവര്‍ പറഞ്ഞു. ശിവശങ്കറുമായുള്ള എന്റെ ബന്ധത്തിലൂടെയാണ് മുഖ്യമന്ത്രിയും കോണ്‍സുല്‍ ജനറലും തമ്മിലുള്ള രഹസ്യ യോഗങ്ങള്‍ ഏഴു മണിക്ക് ശേഷം ഏര്‍പ്പാട് ചെയ്തതെന്നും ഇതിന് താനും അവരുടെ കൂടെ പോയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു. വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തന്നെ മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോണസുല്‍ ജനറല്‍ ക്ലിഫ് ഹൗസിലെത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്തതിനാല്‍ ക്ലിഫ്ഹൗസിലെ യോഗങ്ങള്‍ അനധികൃതമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

    സ്പ്രിംഗ്ലര്‍ കേസില്‍ ശിവശങ്കര്‍ ബലിയാടായെന്നും അതെങ്ങനെയോ തലയൂരി പോയപ്പോള്‍ പിന്നീട് താന്‍ ബലിയാടായെന്നും സ്വപ്‌ന പറഞ്ഞു. ഷാര്‍ജയില്‍ ഐ.ടി ഹബ്ബ് സ്ഥാപിക്കാനായി ഷെയ്ഖിന് കൈക്കൂലി നല്‍കിയെന്നല്ല, വാഗ്ദാനം ചെയ്തുവെന്നാണ് താന്‍ പറഞ്ഞതെന്നും അവരതൊന്നും സ്വീകരിക്കില്ലെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...