MORE

    e-PAN card | പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? എളുപ്പത്തില്‍ ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം

    Date:

    ന്യൂഡെല്‍ഹി: ആദായനികുതി വകുപ്പ് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡാണ് പാന്‍ കാര്‍ഡ് (PAN Card).വളരെ പ്രധാനപ്പെട്ട രേഖയാണിത്. ബാങ്ക്, ജോലി, സ്റ്റോക് മാര്‍കറ്റ് ട്രേഡിംഗ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നു. ഓരോ നികുതിദായകന്റെയും അനിവാര്യമായ രേഖ കൂടിയാണിത്. പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പല കാര്യങ്ങളും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം

    അതേസമയം തന്നെ പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍, ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകാം. ഈ സാഹചര്യത്തില്‍ കാര്‍ഡ് ഉടമകള്‍ ആശങ്കപ്പെടേണ്ടതില്ല. സമാന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ എളുപ്പത്തില്‍ ഒരു ഇ-പാന്‍ കാര്‍ഡ് (e-PAN Card) ഓണ്‍ലൈനില്‍ ലഭിക്കും. പാന്‍ അപേക്ഷകര്‍ക്ക് UTIITSL വെബ്സൈറ്റ് വഴി നേരിട്ട് ഇ-പാന്‍ ഡൗണ്‍ലോഡ് ചെയ്യാം.

    ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍

    1. https://www(dot)onlineservices(dot)nsdl(dot)com/paam/requestAndDownloadEPAN(dot)html സന്ദര്‍ശിക്കുക

    2. ഹോംപേജില്‍ രണ്ട് ഓപ്ഷനുകള്‍ ഉണ്ടാകും – Acknowledgement Number അല്ലെങ്കില്‍ PAN

    3. പാന്‍ ഓപ്ഷനില്‍ നിങ്ങളുടെ 10 അക്ക പാന്‍ കാര്‍ഡ് നമ്ബര്‍ നല്‍കുക

    4. നിങ്ങളുടെ ആധാര്‍ നമ്ബര്‍, ജനനത്തീയതി, GSTN (ഓപ്ഷണല്‍), ക്യാപ്ച് കോഡ് എന്നിവ നല്‍കുക.

    5. നിര്‍ദേശങ്ങള്‍ വായിച്ചതിനുശേഷം, ബോക്‌സില്‍ ക്ലിക് ചെയ്യുക.

    6. Submit ക്ലിക് ചെയ്യുക.

    7. നിങ്ങളുടെ ഇ-പാന്‍ കാര്‍ഡിന്റെ PDF ഫയല്‍ സ്ക്രീനില്‍ ദൃശ്യമാകും.

    8. ഇ-പാന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ download PDF ക്ലിക് ചെയ്യുക

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...