MORE

    മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്‍ രാജിവച്ചു

    Date:

    ന്യൂഡല്‍ഹി: ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്‌റ്റഗ്രാം എന്നിവയുടെ മാതൃകമ്ബനിയായ മെറ്റ പ്ളാറ്റ്‌ഫോംസിന്റെ ഇന്ത്യാ വിഭാഗം മേധാവിയും മലയാളിയുമായ അജിത് മോഹന്‍ രാജിവച്ചു.

    നാലുവര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.

    മെറ്റ ഇന്ത്യ ഡയറക്‌ടറും പാര്‍ട്‌ണര്‍ഷിപ്പ് ഹെഡ്ഡുമായ മനീഷ് ചോപ്ര ഇടക്കാല മേധാവിയായി ഉടന്‍ ചുമതലയേല്‍ക്കും. മറ്റൊരു സാമൂഹികമാദ്ധ്യമമായ സ്നാപ്പില്‍ അജിത് ചേര്‍ന്നേക്കുമെന്നാണ് സൂചനകള്‍. സ്നാപ്പിന്റെ ഏഷ്യ-പസഫിക് മേഖലാ പ്രസിഡന്റ് പദവിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് ടെക്‌ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്‌തു.

    കൊച്ചി ഏലൂരില്‍ ജനിച്ച അജിത് ഉദ്യോഗമണ്ഡലിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സിംഗപ്പൂരില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന്, വിവിധ വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഇക്കണോമിക്‌സിലും ഫിനാന്‍സിലും ഉന്നദബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മക്കന്‍സി, സ്‌റ്റാര്‍ ടിവി., ഹോട്ട്‌സ്‌റ്റാര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്‌തശേഷമാണ് മെറ്റയിലെത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...