MORE

    യുജിസി നെറ്റ് തടസ്സപ്പെട്ടു; സെര്‍വര്‍ പ്രശ്നമാണു തകരാറിനു കാരണമെന്നും വീണ്ടും അവസരം നല്‍കുമെന്നും ഏജന്‍സി

    Date:

    ന്യൂഡല്‍ഹി: ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ കേരളം, ഒഡീഷ, ബിഹാര്‍, യുപി, തെലങ്കാന എന്നിവിടങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നു തടസ്സപ്പെട്ടു.

    സമൂഹ മാധ്യമങ്ങളിലും മറ്റും പരാതികള്‍ പ്രവഹിച്ചതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു വീണ്ടും അവസരം നല്‍കുമെന്നു നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

    കോഴിക്കോട് എന്‍ഐടിയില്‍ പരീക്ഷ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഇന്നലെ 9 മുതല്‍ 12 വരെ ആയിരുന്നു സമയം. 7.20ന് പരീക്ഷാ ഹാളില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ക്ക് 12 വരെ എഴുതാന്‍ സാധിച്ചില്ല. പിന്നീടു പരീക്ഷ ആരംഭിച്ചപ്പോഴാകട്ടെ, പലര്‍ക്കും ചോദ്യങ്ങള്‍ ലഭിച്ചില്ല.

    സെര്‍വര്‍ പ്രശ്നമാണു തകരാറിനു കാരണമെന്ന് എന്‍ഐടി അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ബെംഗളൂരുവിലെ സംഘവുമായി ബന്ധപ്പെടുകയും 44 ഉദ്യോഗാര്‍ഥികളുമായി കോഴിക്കോട്ട് പരീക്ഷ പുനരാരംഭിക്കുകയും ചെയ്തു. അധിക സമയം അനുവദിച്ച്‌ 3.15ന് പരീക്ഷ പൂര്‍ത്തിയായി. ബഹിഷ്‌കരിച്ച ഉദ്യോഗാര്‍ഥികളാണ് വീണ്ടും പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

    അങ്കമാലി എസ്സിഎംഎസ് എന്‍ജിനീയറിങ് കോളജ് സെന്ററില്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് പരീക്ഷ തുടങ്ങിയത്. സമയം 1.15 വരെ നീട്ടിനല്‍കി. ഒഡീഷയില്‍ പലയിടത്തും 2 മണിക്കൂറോളം വൈകിയാണു പരീക്ഷ തുടങ്ങിയത്. തുടങ്ങിക്കഴിഞ്ഞും ലോഗിന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...