MORE

    യുവാക്കള്‍ രാജ്യത്തെ നയിക്കണം: എസ് ജയശങ്കര്‍

    Date:

    ന്യൂഡല്‍ഹി:ഇന്ത്യ അഭൂത പൂര്‍വമായ വേഗത്തിലും രീതിയിലും നമ്മുടെ കണ്‍മുന്നില്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ലോകത്തില്‍ മുന്‍ നിരശക്തിയായി ഉയര്‍ന്നു വരാനുള്ള ഈ പ്രയാണം സ്വദേശത്തും വിദേശത്തുമുള്ള യുവാക്കള്‍ ഏറ്റെടുക്കണമെന്നും വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ പറഞ്ഞു.

    മുന്‍ നിരശക്തിയായി വളര്‍ന്ന് വരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവും കാഴ്ചപ്പാടും നല്‍കാന്‍ കഴിവുള്ള ഒരു നേതൃത്വം ഇന്ന് നമുക്കുണ്ട്. ഈ വെല്ലുവിളി യുവാക്കള്‍ ഏറ്റെടുക്കുകയും രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ സഹായിക്കുകയും വേണം. പ്രവാസി ഭാരതീയ ദിവസിന്റെ ആദ്യ പരിപാടിയായ യൂത്ത് പ്രവാസി ഭാരതീയ ദിവസ് ഇന്നലെ ഇന്‍ഡോറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഇന്ത്യന്‍ യുവാക്കള്‍ക്ക് വിദേശത്തെ തങ്ങളുടെ വിശ്വാസമൂല്യങ്ങളുടെ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് അഭിമാനകരമാണ്. ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് വിദേശത്തുള്ള നമ്മുടെ യുവത്വത്തിന് ഇന്ത്യന്‍ വേരുകളായുള്ള ബന്ധം നിലനിര്‍ത്താന്‍ സഹായിക്കും. അത്തരം കേന്ദ്രങ്ങളില്‍ നിന്നും നമ്മുടെ മൂല്യങ്ങളും പാരമ്ബര്യങ്ങളും പഠിക്കാന്‍ കഴിയും. നമ്മുടെ പല എംബസികളും ഇന്ന് യോഗ, നൃത്തം, സംഗീതം തുടങ്ങിയ ക്ലാസ്സുകള്‍ നടത്തുന്നു. ഇന്ത്യന്‍ യുവത്വത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളെ പിന്തുണക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കുന്നു. യു.എ.ഇയിലെ അബുദാബിയില്‍ 2018 ഫെബ്രുവരി 11 ന് ഹിന്ദു ക്ഷേത്രത്തിന്റെ ശിലയിട്ടതും നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ക്ഷേത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള മാനവ മൂല്യങ്ങളുടെയും സൗഹാര്‍ദത്തിന്റെയും വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കും. പുതിയ വിദ്യാഭ്യാസനയവും പ്രവാസികളുടെ വലിയ പങ്കാളിത്തത്തിനുള്ള അവസരം സൃഷ്ടിക്കും. കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നതില്‍ യുവതലമുറയും ഏറെ മുന്നിലാണ്. അവര്‍ സ്വന്തം രാജ്യത്ത് നിന്നുകൊണ്ട് മാത്രമല്ല ഇത് ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ പഠനം, ജോലി, യാത്രകള്‍ എന്നിവയിലൂടെയുമാണ്. മികച്ച ആഗോള സാഹചര്യം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു.

    ചടങ്ങില്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് അംഗം സനേറ്റ മസ്കരേനസ് മുഖ്യാഥിതിയായിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രിമാരായ അനുരാഗ് സിംഗ് ഠാക്കൂര്‍,വി.മുരളീധരന്‍, മീനാക്ഷി ലേഖി, ഡോ രഞ്ജന്‍, നിസിത് പ്രമാണിക് തുടങ്ങിയവരും പങ്കെടുത്തു.

    പ്രധാനമന്ത്രി

    ഇന്ന് ഉദ്ഘാടനം ചെയ്യും

    പ്രവാസി ഭാരതീയ ദിവസ് ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്തി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നതിനായി ഊര്‍ജ്ജസ്വല നഗരമായ ഇന്‍ഡോറിലെത്താന്‍ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തു. ആഗോള തലത്തില്‍ തന്നെ വേറിട്ട് നില്‍ക്കുന്ന പ്രവാസികളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള മികച്ച അവസരമാണിത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...