MORE

    രാജ്യത്ത് അഗ്നിപഥ് പ്രതിഷേധം ആളുന്നു: പ്രായപരിധി ഉയര്‍ത്തി സര്‍ക്കാര്‍

    Date:

    ന്യൂഡെല്‍ഹി: സായുധസേനകളിലെ ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്നിപഥ് പദ്ധതിയില്‍ വിട്ടുവീഴ്ച നല്‍കി കേന്ദ്രസര്‍ക്കാര്‍.

    ഉയര്‍ന്ന പ്രായപരിധി 21ല്‍ നിന്ന് 23 ആയി ഉയര്‍ത്തും. ഒറ്റത്തവണത്തേക്ക് മാത്രമാണ് ഇളവ്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടക്കാത്തതും പരിഗണിച്ചു.

    അതേസമയം, അഗ്നിപഥിനെതിരായ പ്രതിഷേധം രാജ്യത്ത് കൂടുതല്‍ രൂക്ഷമാവുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ഹരിയാനയിലെ ഫരിദാബാദില്‍ നിരോധനം പ്രഖ്യാപിച്ചു. പല്‍വലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ എന്നിവക്ക് 24 മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

    പ്രതിഷേധകര്‍ പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. ബിഹാര്‍, യുപി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. 34 ട്രെയിനുകള്‍ റദ്ദാക്കി. 36 ട്രെയിനുകള്‍ സമയം തെറ്റി വൈകി ഓടുകയാണ്. പദ്ധതി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി പുനഃപരിശോധിക്കണമെന്ന് പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ബിജെപി സഖ്യകക്ഷിയായ ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹയും ആവശ്യപ്പെട്ടു. എന്നാല്‍, പദ്ധതി മൂലം സേനയിലെ തൊഴിലവസരങ്ങള്‍ മൂന്ന് മടങ്ങ് വര്‍ധിക്കുമെന്നും ആശങ്ക വേണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...