MORE

    വിമാനത്തിലെ പ്രതിഷേധം വധശ്രമമാക്കിയതില്‍ ഗൂഢാലോചന: വി ഡി സതീശന്‍

    Date:

    തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി പുറത്തിറങ്ങിയതിന് ശേഷമെന്ന് പ്രതിപക്ഷ നേതാവ്. സംഭവം വധശ്രമമാക്കി മാറ്റിയതില്‍ ഗൂഢാലോചനയുണ്ട്.

    ഭരണകക്ഷിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കലാപം നടക്കുന്നു. കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തിട്ട് കേസില്ലെന്നും, പൊലീസ് കാണിക്കുന്നത് ഇരട്ട നീതിയാണെന്നും വിഡി സതീശന്‍ തിരുവന്തപുരത്ത് പറഞ്ഞു.

    പ്രതിപക്ഷ നേതാക്കളെ കേരളത്തില്‍ കാലുകുത്തിക്കില്ലെന്നാണ് സിപിഐഎം വിരട്ടല്‍. നേതാക്കള്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കുന്നു. മുഖ്യമന്ത്രിയും സിപിഐഎമ്മും ആരെയാണ് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്? ഭയപ്പെടുത്താന്‍ നോക്കണ്ടെന്നും, സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

    മുഖ്യമന്ത്രിക്ക് അനുകൂലമായി സാംസ്‌കാരിക നായകന്മാര്‍ നടത്തുന്ന പരിപാടി വിചിത്രമാണ്. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി. സിപിഐഎമ്മിന്റെ ഈ പ്രവര്‍ത്തിയില്‍ സാംസ്‌കാരിക നായകന്മാര്‍ ഒരക്ഷരം മിണ്ടിയില്ല. കെപിസിസി ഓഫീസ് ആക്രമിച്ചു, പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ക്രിമിനലുകള്‍ ചാടിക്കടന്നു. അതിനെതിരെ ഒരാളും ശബ്ദിച്ചില്ല. സാംസ്‌കാരിക നായകന്മാര്‍ സര്‍ക്കാരിന്റെ ഔദാര്യം കൈപ്പറ്റുന്നവരാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...