കോട്ടയം: മുണ്ടക്കയത്ത് റബര്‍ റോളറും ഡിഷുകളും മോഷ്ടിച്ച രണ്ടുപേര്‍ പോലീസ് പിടിയില്‍. അറസ്റ്റിലായ രണ്ടു പേര്‍ക്കും മേഖലയില്‍ നടന്ന മറ്റ് കവര്‍ച്ചകളില്‍ പങ്കുണ്ടോ എന്ന കാര്യത്തെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി.
കാഞ്ഞിരപ്പളളി പട്ടിമററം സ്വദേശി അഖില്‍ അനി, എരുമേലി നേര്‍ച്ചപ്പാറ സ്വദേശി സി.എസ് അനന്തു എന്നിവരെയാണ് പെരുവന്താനം പോലീസ് സംഘം പിടികൂടിയത്.
ഏന്തയാര്‍, പതാലില്‍, സജി, പുറപ്പന്താനം ജോണ്സണ് എന്നിവരുടെ തോട്ടത്തില്‍ നിന്നും രണ്ടാഴ്ച മുമ്ബാണ് കവര്‍ച്ച നടത്തിയത്. വെംബ്ലി പാപ്പാനി വെളളചാട്ടത്തിന് സമീപമുളള സജിയുടെ തോട്ടത്തിലെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ റോളറും ഡിഷുകളും സംഘം കൊണ്ടുപോവുകയായിരുന്നു. കൂടാതെ തൊട്ടടുത്ത വാലേല്‍ തോട്ടത്തില്‍ റബ്ബര്‍ പാട്ടത്തിനെടുത്ത ജോണ്സണ് ഷെഡില്‍ സൂക്ഷിച്ചിരുന്ന ഡിഷ്, അരിപ്പ, ഇരുമ്ബ് തൊട്ടികള്‍ എന്നിവയും സംഘം കവര്‍ന്നു
പരാതിയെ തുടര്‍ന്ന് പെരുവന്താനം പോലീസ് കേസ് അന്വേഷിച്ചു വരുന്നതിനിടയി മറ്റൊരു കേസില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. സമാന കേസില്‍ ഇരുവരെയും കാഞ്ഞിരപ്പളളി പൊലിസ് ആണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടയിലാണ് വെംബ്ലിയിലെ മോഷണ വിവരവും സമ്മതിച്ചത്. കാഞ്ഞിരപ്പളളിയിലെ കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്നതിനിടെ പെരുവന്താനം പോലീസ് കസ്റ്റഡിയില്‍വാങ്ങി അറസ്റ്റ് രേഖപെടുത്തുകയായിരുന്നു.

