ന്യൂഡല്‍ഹി: അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റത് മുതല്‍ ഇതു വരെ സുപ്രീം കോടതി തീര്‍പ്പാക്കിയത് 6844 കേസുകള്‍.
കഴിഞ്ഞ മാസം ഒന്‍പതിനാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേല്‍ക്കുന്നത്.
നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 16 വരെയുള്ള ദിവസങ്ങളില്‍ 6844 കേസുകള്‍ തീര്‍പ്പാക്കിയതായി സുപ്രീം കോടതി ഭരണവിഭാഗം പറഞ്ഞു.ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരുമായി തര്‍ക്കം നേരിടുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഈ നേട്ടം നേടിയെടുത്തത്.
5898 കേസാണ് ഈ കാലയളവില്‍ ഫയല്‍ ചെയ്തത്.ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും ജാമ്യഹര്‍ജികളും തീര്‍പ്പാക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കേസുകള്‍ പ്രാധാന്യത്തോടെ കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.

