രാഹുല്‍ സദാശിവൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തില്‍ എത്തുന്നു. ആഗസ്റ്റ് 15ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അര്‍ജുൻ അശോകൻ പ്രധാന വേഷത്തില്‍ എത്തുന്നു.
ഹൊറര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് 30 ദിവസത്തെ ഡേറ്റ് മമ്മൂട്ടിയും 60 ദിവസത്തെ ഡേറ്റ് അര്‍ജുൻ അശോകനും നല്‍കിയിട്ടുണ്ട്. റെഡ് റെയ്ൻ, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്കുശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്ബനിയായ വൈ നോട്ട് സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായാണ് മലയാളത്തില്‍ എത്തുന്നത്. ഷെയ്ൻ നിഗം, രേവതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഭൂതകാലവും ഹൊറര്‍ ഗണത്തില്‍പ്പെട്ട ചിത്രമായിരുന്നു. ഒറ്റപ്പാലത്തും മമ്മൂട്ടി, രാഹുല്‍ സദാശിവൻ ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടാവും. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.
നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബസൂക്കയില്‍ മമ്മൂട്ടിയുടെ രംഗങ്ങള്‍ പൂര്‍ത്തിയായി. രണ്ടാഴ്ചയ്ക്കകം ബസൂക്ക പൂര്‍ത്തിയാകും. ജയറാമിനെ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പാെലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം അബ്രഹാം ഓസ്‌ലറില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തുന്നുണ്ട്. ഓസ്‌ലറില്‍ മമ്മൂട്ടി അടുത്ത ദിവസം ജോയിൻ ചെയ്യും. അതേസമയം രാഹുല്‍ സദാശിവൻചിത്രം പൂര്‍ത്തിയാക്കിയ ശേഷം മിഥുൻ മാനുവല്‍ തോമസിന്റെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കും.

