MORE

    വസ്ത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; ഉടമയ്ക്കെതിരെ പരാതി

    Date:

    കോട്ടയം: വൈക്കം തലയോലപറമ്ബിലെ വസ്ത്രശാലയില്‍ തുണികള്‍ മോഷണം നടത്തിയെന്നാരോപിച്ച്‌ ഉടമയുടെ മകന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി.

    ആന്റണീസ് വസ്ത്രശാല ഉടമകള്‍ക്കെതിരെയാണ് പരാതി. ഉടമയുടെ മക്കളില്‍ ഒരാളായ റോബിന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
    ആന്റണീസ് വസ്ത്രശാലയിലെ ചില ജീവനക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ കടയില്‍ നിന്ന് തുണി മോഷ്ടിക്കുന്നതായുള്ള സിസിടിവി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ ആയിരുന്നു ഉടമ ഭീഷണിയുമായി രംഗത്ത്‌എത്തിയത് . ആറുമാസത്തിനിടെ പലപ്പോഴായി നടത്തിയ മോഷണ ദൃശ്യങ്ങള്‍ ഉണ്ടെന്നും ഉടമ പറയുന്നു. യാദൃശ്ചികമായി സിസിടിവി ദൃശ്യത്തിലെ ഒരു മോഷണം ശ്രദ്ധയില്‍പ്പെട്ട ഉടമ ആറുമാസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്ഥാപനത്തില്‍ വ്യാപകമായി മോഷണം നടക്കുന്നതായി മനസ്സിലായത്. നഷ്ടപരിഹാരം നല്‍കാമെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും പിന്നീട് ഇത് നല്‍കാതായതോടെയാണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന. അസമയം, സംഭവത്തില്‍ മോഷ്ടാക്കളെ സംരക്ഷിച്ച്‌ ഉടമയെ കള്ളക്കേസില്‍ കൂടുക്കാനുള്ള പൊലീസ് നീക്കമെന്നാരോപിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതിയും ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് അസോസിയേഷനും തലയോലപറമ്ബില്‍ പ്രതിഷേധ റാലിയും ധര്‍ണ്ണയും നടത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...