MORE

    പാലങ്ങളിലൂടെ പോകുന്ന ബിഎസ്‌എന്‍എലിന്റെ ചെമ്ബ് കേബിളുകള്‍ മോഷ്ടിച്ചു; കടത്തിയത് അരക്കോടിയുടെ കേബിളുകള്‍

    Date:

    കോട്ടയം: ജില്ലയില്‍ പാലങ്ങളിലൂടെ പോകുന്ന ബിഎസ്‌എന്‍എലിന്റെ ചെമ്ബ് കേബിളുകള്‍ മോഷ്ടിച്ചു കടത്തി. കുമരകത്തും വൈക്കത്തും കേബിളുകള്‍ മുറിച്ചതോടെ പല പ്രദേശങ്ങളിലും ബിഎസ്‌എന്‍എല്‍ കണക്ഷനുകള്‍ തടസപ്പെടുകയും ചെയ്തു.

    സംഭവത്തില്‍ അരക്കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം കുമരകത്ത് മോഷണം കണ്ടെത്തിയതിന് പിന്നാലെയാണ് വൈക്കം, ചെമ്ബ് ബി.എസ്.എന്‍.എല്‍. എക്‌സ്ചേഞ്ചിനു കീഴിലുള്ള കേബിളുകള്‍ മുറിച്ചുകൊണ്ടുപോയ നിലയില്‍ കണ്ടെത്തിയത്. ടെലികോം ജീവനക്കാരെന്ന വ്യാജേന വാഹനത്തില്‍ എത്തിയ സംഘമാണ് പാലങ്ങളുടെ മുകളില്‍ റോഡരുകിലൂടെ സ്ഥാപിച്ച ചെമ്ബ് കേബിളുകള്‍ മോഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

    ഇരുമ്ബു പൈപ്പുകളൂടെ അകത്തുകൂടി ഇട്ടിരുന്ന കേബിളുകളാണ് വ്യാപകമായി മുറിച്ചു കടത്തിയത്. അതേസമയം, പൂര്‍ണതോതില്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ആഴ്ചകള്‍ വേണ്ടിവരും. ഉദ്യോഗസ്ഥര്‍ കുമരകം, വൈക്കം പൊലീസ്‌സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...