MORE

    വാടകവീടെടുത്ത് സൂക്ഷിച്ചിരുന്നത് വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍; ദമ്ബതികള്‍ കസ്റ്റഡിയില്‍

    Date:

    പത്തനംതിട്ട: വാടകക്ക് എടുത്ത വീട്ടില്‍ കച്ചവടത്തിനായി സൂക്ഷിച്ച 30 ലക്ഷത്തോളം രൂപ വിലയുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം രാവിലെ ഡാന്‍സാഫ് സംഘത്തിന്റെയും, ആറന്മുള പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്.

    സീതത്തോട് സ്വദേശി ബിനുരാജ് വാടകയ്ക്കെടുത്ത കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ നിന്നുമാണ് ഇവ കണ്ടെടുത്തത്.

    വിവിധ ഇനത്തില്‍പെട്ട 37,000 ത്തില്‍അധികം പുകയില ഉല്‍പന്ന പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. രാവിലെ പത്തു മണിയോടെ ആരംഭിച്ച റെയ്ഡ് ഉച്ചക്ക് ശേഷവും തുടര്‍ന്നു. ജില്ല പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ ബിനുരാജിന്‍റെ അടുത്ത ബന്ധുക്കളായ ദമ്ബതികളെ കസ്റ്റഡിയിലെടുത്തു. ഡിവൈ. എസ് പിയുടെ നേതൃത്വത്തില്‍ ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

    ആറന്മുള പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ. മനോജ്‌, ഡാന്‍സാഫ് സംഘത്തിലെ എസ്.ഐ അജി സാമുവല്‍, സി.പി.ഒമാരായ മിഥുന്‍ ജോസ്, ശ്രീരാജ്, അഖില്‍, ബിനു, സുജിത് എന്നിവരും, ആറന്മുള എസ്.ഐ അനിരുദ്ധന്‍, എ.എസ്.ഐ വിനോദ്, എസ്.സി.പി ഓ സുജ, സി.പി.ഒ രാകേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...