ചെന്നൈ: വിജയ് സേതുപതി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
ചെന്നൈയ്ക്ക് സമീപം കേളമ്ബാക്കത്ത് ഉണ്ടായ അപകടത്തില്‍ സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിംഗ് പരിശീലകനായ സുരേഷ് (49) ആണ് മരിച്ചത്.
ജയമോഹന്റെ ‘തുണൈവന്‍’ ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന ‘വിടുതലൈ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. ക്രെയിനിന്റെ ഇരുമ്ബ് വടം പൊട്ടിയുണ്ടായ അപകടത്തില്‍ സുരേഷ് 30 അടി ഉയരത്തില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ സുരേഷിന്റെ കഴുത്ത് ഒടിഞ്ഞു.

