MORE

    ‘വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ട്വിറ്റര്‍ പ്രവര്‍ത്തിക്കും; പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തില്ലെന്ന് പ്രതീക്ഷിക്കുന്നു’

    Date:

    ന്യൂഡല്‍ഹി: ടെസ്ല സിഇഒ എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പ്രതീക്ഷ പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി.ട്വിറ്റര്‍ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.എലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ ഏറ്റെടുത്തത്.

    ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ട്പിന്നാലെ ട്വിറ്ററിലെ നാല് മുന്‍നിര എക്സിക്യൂട്ടീവുകളെ മസ്‌ക് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ട്വിറ്റര്‍ പ്രവര്‍ത്തിക്കുമെന്നും വസ്തുതകള്‍ കൂടുതല്‍ ശക്തമായി പരിശോധിക്കുമെന്നും ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

    രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെച്ചതിനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) നോട്ടീസ് ലഭിച്ചതിനും ശേഷം താല്‍ക്കാലികമായി പൂട്ടിയിരുന്നു.

    അതിനുശേഷം ഇപ്പോഴാണ് അക്കൗണ്ട് സജീവമാകുന്നത്.കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച ഗ്രാഫില്‍ 2021 ഓഗസ്റ്റിനും 2022 ഫെബ്രുവരിക്കും ഇടയില്‍ കോണ്‍ഗ്രസിന്റെ പുതിയ അനുയായികള്‍ എങ്ങനെ അടിച്ചമര്‍ത്തപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു.

    ഇതുമായി ബന്ധപ്പെട്ട് പലപ്പോഴായും ട്വിറ്ററിന് 20 അപ്പീലുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.2021 ജനുവരി മുതല്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പുതിയ ഫോളോവേഴ്സിന്റെ എണ്ണം കൂടുകയും 2022 ഫെബ്രുവരിക്ക് ശേഷം അത് വീണ്ടും വര്‍ധിക്കുകയും ചെയ്തതായി ഗ്രാഫ് കാണിക്കുന്നു.

    44 ബില്യണ്‍ ഡോളര്‍ (ഏകദേശം 3,62,400 കോടി രൂപ)മുടക്കി വെബ്സൈറ്റ് ഏറ്റെടുക്കുകയും സിഇഒ പരാഗ് അഗര്‍വാള്‍ അടക്കമുുള്ള നാല് ഉന്നത എക്സിക്യൂട്ടീവുകളെ പുറത്താക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങാനുള്ള കരാര്‍ അവസാനിപ്പിച്ചത്.

    അഗര്‍വാളിനും ഗാഡ്ഡേയ്ക്കും പുറമേ, ട്വിറ്ററിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, ജനറല്‍ കൗണ്‍സല്‍ സീന്‍ എഡ്ജെറ്റ് എന്നിവരെയും പുറത്താക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...