MORE

    വിമുക്ത ഭടന്മാരുടെ മുറവിളി കേട്ട് കേന്ദ്രസര്‍ക്കാര്‍; സായുധ സേനയിലെ ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പരിഷ്‌കരണത്തിന് പച്ചക്കൊടി; 25 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്ക് വര്‍ദ്ധിച്ച പെന്‍ഷന്‍ കിട്ടും; നാലരലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കള്‍

    Date:

    ന്യൂഡല്‍ഹി: സായുധ സേനയിലെ ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ പച്ചക്കൊടി. സായുധ സേനാംഗങ്ങളുടെയും കുടുംബ പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങളാണ് വര്‍ദ്ധിപ്പിച്ചത്. 2019 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടാകും. 25.13 ലക്ഷം വിമുക്ത ഭടന്മാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 2018 ല്‍ വിരമിച്ചവരുടെ റാങ്കും സര്‍വീസും കണക്കാക്കിയാകും പെന്‍ഷന്‍ പുതുക്കി നിശ്ചയിക്കുകയെന്നു മന്ത്രി പറഞ്ഞു. കാലാവധിക്കു മുന്‍പു പിരിഞ്ഞവര്‍ക്കു കിട്ടില്ല. ശരാശരിക്കു മുകളില്‍ പെന്‍ഷന്‍ കിട്ടുന്നവര്‍ക്ക് ആ തുക നിലനിര്‍ത്തുമെന്നു മന്ത്രി പറഞ്ഞു.

    യുദ്ധത്തില്‍ മരിച്ച സൈനികരുടെ വിധവകള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നാലര ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കളുണ്ട്. ഒരേ റാങ്കില്‍ ഒരേ സേവന ദൈര്‍ഘ്യത്തില്‍ വിരമിക്കുന്ന സായുധ സേനാംഗങ്ങള്‍ക്ക് ഏകീകൃത പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. 2019 ജൂണ്‍ 30 വരെ വിരമിച്ച സായുധ സേനാംഗങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

    2019 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെയുള്ള 23,600 കോടിയിലധികം രൂപ കുടിശ്ശികയായി നല്‍കും. കുടിശ്ശിക 4 ഗഡുക്കളായാണു നല്‍കുക. 31 ശതമാനം ക്ഷാമബത്ത ഉള്‍പ്പെടെ, പുതുക്കിയ വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പ്രകാരം കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം 8450 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

    ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കുടിശിക 4 ഗഡുക്കളായി നല്‍കും. കുടുംബ പെന്‍ഷന്‍കാര്‍ക്ക് ഒറ്റ ഗഡുവായി നല്‍കും. പെന്‍ഷന്‍ കുടിശിക നല്‍കാന്‍ മാത്രം 23,638 കോടി രൂപ ചെലവുണ്ട്. പെന്‍ഷന്‍ നല്‍കാന്‍ പ്രതിവര്‍ഷം 19,316 കോടി രൂപയുടെ അധികച്ചെലവുണ്ടാകും. പുതുക്കിയ പദ്ധതിയനുസരിച്ച്‌ കുടിശികയായി ശിപായ് റാങ്കില്‍ 87,000 രൂപ, നായിക് 1.14 ലക്ഷം രൂപ, ഹവില്‍ദാര്‍ 70,000 രൂപ, നായിബ് സുബേദാര്‍ 1.08 ലക്ഷം, സുബേദാര്‍ മേജര്‍ 1.75 ലക്ഷം, മേജര്‍ 3.05 ലക്ഷം, ലെഫ് കേണല്‍ 4.55 ലക്ഷം, കേണല്‍ 4.42 ലക്ഷം, ബ്രിഗേഡിയര്‍ 5.05 ലക്ഷം, മേജര്‍ ജനറല്‍ 3.90 ലക്ഷം, ലെഫ്. ജനറല്‍ 4.32 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...