MORE

    വിരമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് സിസ തോമസിന് കുറ്റാരോപണ മെമ്മോ; സസ്പെന്‍ഷനില്ല

    Date:

    തിരുവനന്തപുരം: വിരമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് കെ.ടി.യു വി.സി സിസ തോമസിന് കുറ്റാരോപണ മെമ്മോ. സര്‍ക്കാറിന്റെ അനുമതിയില്ലാതെ കെ.ടി.യു വി.സി സ്ഥാനം ഏറ്റെടുത്തതിനാണ് മെമ്മോ നല്‍കിയത്.

    അതേസമയം, സിസക്കെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

    സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചുമതലകള്‍ നടത്തുന്നതില്‍ വീഴ്ചയുണ്ടായി, ഫയലുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്നും മെമ്മോയില്‍ പറയുന്നുണ്ട്. മെമ്മോക്ക് 15 ദിവസത്തിനകം മറുപടി നല്‍കണം.

    സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സിസ തോമസിനെ സര്‍ക്കാര്‍ നീക്കിയിരുന്നു. പകരം പദവി നല്‍കിയില്ല. എന്നാല്‍, ഈ മാസം വിരമിക്കുന്ന സിസ തോമസിനെ തിരുവനന്തപുരത്തുതന്നെ നിയമിക്കാന്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്, ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായി സിസയെ നിയമിച്ചു.

    യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് വിസി എം.എസ്.രാജശ്രീയെ സുപ്രീംകോടതി അയോഗ്യയാക്കിയതിനു പിന്നാലെ സര്‍ക്കാര്‍ നല്‍കിയ പട്ടിക തള്ളിയാണ് സിസ തോമസിനെ ഗവര്‍ണര്‍ വിസിയായി നിയമിച്ചത്. സിസ വിരമിക്കുന്നതിനാല്‍, എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ.സജി ഗോപിനാഥിനെ ഗവര്‍ണര്‍ നിയമിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...