MORE

    വിവാഹത്തില്‍ നിന്നും പിന്മാറി, യുവതിയെ തടഞ്ഞു നിര്‍ത്തി കഴുത്തറുത്ത് കൊന്നു; കാമുകനെ മരത്തില്‍ കെട്ടിയിട്ട് കൈകാര്യം ചെയ്ത് നാട്ടുകാര്‍

    Date:

    കാക്കിനാഡ: പ്രണയത്തില്‍ നിന്നും പിന്‍മാറുകയും വിവാഹത്തിന് താല്‍പര്യമില്ലെന്ന് അറിയിക്കുകയും ചെയ്ത യുവതിയെ കാമുകന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി കഴുത്തറുത്ത്കൊലപ്പെടുത്തി.

    ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലാണ് ഞെട്ടിക്കുന്ന സംഭവം. 22കാരി ദേവികയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച ശേഷം പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ മുന്‍കാമുകന്‍ കൂടിയായ 25കാരന്‍ സൂര്യനാരായണയാണ് പട്ടാപ്പകല്‍ നാട്ടുകാര്‍‌ നോക്കിനില്‍ക്കെ യുവതിയെ കഴുത്തറുത്ത് കൊന്നത്.

    സ്കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം പ്രതി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇയാളുടെ കയ്യില്‍ കത്തിയും ആസിഡും ഈ സമയം ഉണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും പ്രണയബന്ധം വീട്ടുകാര്‍ക്കും അറിയാമായിരുന്നു.

    വിവാഹം ഉറപ്പിച്ചെങ്കിലും പലകാരണങ്ങള്‍ െകാണ്ടും നടന്നില്ല. ഇതോടെ യുവതി ബന്ധത്തില്‍ നിന്നും പിന്‍മാറി. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി ദിശ നിയമപ്രകാരം കേസെടുക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...