MORE

    ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന 24കാരൻ മരിച്ചു, ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാൻ നഗരസഭ

    Date:

    കൊച്ചി: ഷവര്‍മ്മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24കാരൻ മരിച്ചു.

    കോട്ടയം ചിറക്കാട്ടുകുഴിയില്‍ വീട്ടില്‍ രാഹുല്‍ ഡി നായരാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞതിന് പിന്നാലെ ഇന്നുച്ചയ്ക്ക് മരണപ്പെട്ടത്.

    കാക്കനാട് വ്യവസായമേഖലയിലെ എസ് എഫ് ഒ കമ്ബനിയിലെ കരാര്‍ ജീവനക്കാരനായിരുന്നു രാഹുല്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഷവര്‍മ്മ വരുത്തിച്ച്‌ കഴിച്ചത്. സുഹൃത്തുക്കളും കഴിച്ചെങ്കിലും അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതോടെ രാഹുല്‍ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും അസ്വസ്ഥതകൂടി കുഴഞ്ഞുവീണതോടെ ഞായറാഴ്ച രാവിലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    രാഹുലിന്റെ സുഹൃത്തുക്കള്‍ തൃക്കാക്കര നഗരസഭാ ആരോഗ്യവിഭാഗത്തെ ഫോണിലൂടെ പരാതി അറിയിച്ചിരുന്നു. ഷവര്‍മ്മ വാങ്ങിയ കാക്കനാട്ടെ ‘ലെ ഹയാത്ത് ‘ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സഹദേവന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരും പരിശോധിച്ചു. രാഹുലിന്റെ രക്തസാമ്ബിളിന്റെ പരിശോധനാഫലം കാക്കുകയാണ്. ഇതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു വീട്ടുകാരുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോറൻസിക് അധികൃതരും പൊലീസും ഹോട്ടല്‍ പരിശോധിച്ചു.

    അതേസമയം, ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി യുവാവ് മരിച്ച സാഹചര്യത്തില്‍ മറ്റ് ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കുമെന്ന് തൃക്കാക്കര നഗരസഭ അറിയിച്ചു. യുവാവിന്റെ മരണം ഏറെ ദുഃഖിപ്പിച്ചുവെന്ന് തൃക്കാക്കര നഗരസഭ അദ്ധ്യക്ഷ രാധാമണി പിള്ള പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാധാമണി വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...