തിരുവനന്തപുരം: യു.എന്‍ നേതൃത്വത്തില്‍ ആചരിക്കുന്ന ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തില്‍ സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ട്വിറ്ററിലാണ് മുഖ്യമന്ത്രി ഇസ്‌ലാമോഫോബിയക്കെതിരെയുള്ള സന്ദേശം പങ്കുവെച്ചത്. ലോകമുസ്ലിംകള്‍ക്കെതിരായ അസഹിഷ്ണുതയുടെയും കുറ്റകൃത്യങ്ങളുടെയും അസ്വസ്ഥജനകമായ വര്‍ധനവ് ഓര്‍മിപ്പിക്കുന്നതാണ് യുഎന്നിന്റെ അന്താരാഷ്ട്ര ഇസ്ലാമോഫോബിയ പ്രതിരോധ ദിനമെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കാനുള്ള ശക്തമായ ആഹ്വാനമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരുട്ടിനെ നാം ഒറ്റക്കെട്ടായി അനുകമ്ബയുടെയും സഹാനുഭൂതിയുടെയും ജ്വാല തെളിയിച്ച് പ്രകാശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

