ന്യൂഡല്‍ഹി> വ്യാജവാര്‍ത്തകളെ നിലയ്ക്ക് നിര്‍ത്താന്‍ അടിയന്തിരനടപടികള്‍ വേണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌എസ്രവീന്ദ്രഭട്ട്.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാര്‍ത്തകളും വിദ്വേഷപ്രസംഗങ്ങളും പ്രചരിക്കുന്നത് തടയാന്‍ ആവശ്യമായ നിയമനിര്‍മാണം ഉള്‍പ്പടെയുള്ള നടപടികള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാജവാര്‍ത്തകള്‍ അഭിപ്രായസ്വാതന്ത്രത്തിന് തന്നെ ഭീഷണിയാണെന്നും ഹാര്‍വാര്‍ഡ് ഇന്ത്യാ കോണ്‍ഫ്രന്‍സില്‍ സംസാരിക്കവേ ജസ്റ്റിസ് രവീന്ദ്രഭട്ട് ചൂണ്ടിക്കാണിച്ചു. ‘മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവുമായി ബന്ധപ്പെട്ട കര്‍ശനമായ നിയമങ്ങളും വ്യവസ്ഥകളും ഇല്ലാത്ത സാഹചര്യത്തില്‍ ന്യൂസ് റൂമുകളില്‍ നിന്നും വാര്‍ത്തയെന്ന പേരില്‍ പ്രചരിക്കുന്ന കാര്യങ്ങളെ പിന്നില്‍ നിക്ഷിപ്തതാല്‍പര്യങ്ങള്‍ നിയന്ത്രിക്കാനുള്ള സാധ്യത കൂടുതലാണ്’– ജഡ്ജി ചൂണ്ടിക്കാണിച്ചു.
നേരത്തെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വ്യാജവാര്‍ത്തകളുടെ ലോകത്ത് ബലിയാടാകുന്നത് സത്യമാണെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്.

