MORE

    സംസ്ഥാനത്ത് കെട്ടിടനികുതി അടുത്ത മാര്‍ച്ച് 31-നകം പരിഷ്‌കരിക്കും

    Date:

    തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനികുതി അടുത്ത മാര്‍ച്ച് 31-നകം പരിഷ്‌കരിക്കും. അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ കെട്ടിടനികുതി പരിഷ്‌കരണം വര്‍ഷത്തിലൊരിക്കല്‍ നടത്താനും തീരുമാനമായി.

    3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറവിസ്തീര്‍ണമുള്ള വീടുകളുടെ നികുതി 15 ശതമാനം കൂട്ടും. തറപാകാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലാണ് നികുതിവര്‍ധന. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിച്ച വീടുകള്‍ക്ക് വര്‍ധന ബാധകം. 50 ചതുരശ്ര മീറ്ററിന് (538.196 ചതുരശ്രയടി) മുകളിലുള്ള വീടുകളെ തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടനികുതി പരിധിയില്‍ കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു.

    നിലവില്‍ 660 ചതുരശ്രയടിക്കു മുകളിലുള്ള വാസഗൃഹങ്ങള്‍ക്കാണ് കെട്ടിടനികുതി നല്‍കേണ്ടത്. 50-60 ചതുരശ്രമീറ്ററിന് ഇടയിലുള്ള വീടുകള്‍ക്ക് സാധാരണ നിരക്കിന്റെ പകുതിനിരക്കില്‍ നികുതി ഈടാക്കും.

    ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തുനികുതി വര്‍ധനയ്ക്ക് പരിധി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കും. ഇതേക്കുറിച്ച് ആറാം ധനകാര്യ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടിലെ തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകരിച്ചു. പ്രാദേശിക സര്‍ക്കാരുകളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാല്‍ പിരിച്ചെടുക്കാന്‍ കഴിയാത്ത വസ്തുനികുതി കുടിശ്ശിക എഴുതിത്തള്ളാനുള്ള പരിധി ഉയര്‍ത്തും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...