MORE

    വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് കനത്ത തിരിച്ചടി

    Date:

    തിരുവനന്തപുരം :വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന് കനത്ത തിരിച്ചടി.

    കേസിലെ നിര്‍ണായക ശാസ്ത്രീയ തെളിവുകളില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. വിദേശവനിതയുടെ ആന്തരികാവവയത്തില്‍ പുരുഷബീജം കണ്ടെത്തിയില്ലെന്ന് ചീഫ് കെമിക്കല്‍ എക്സാമിനര്‍ മൊഴി നല്‍കി. മൊഴി നല്‍കിയ ചീഫ് കെമിക്കല്‍ എക്സാമിനര്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

    കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ നിര്‍ണായക സാക്ഷിയായ അസിസ്റ്റന്റ് കെമിക്കല്‍ എക്സാമിനറുടെ മൊഴിയാണ് പ്രോസിക്യൂഷന് തന്നെ തിരിച്ചടിയായത്. കൊല്ലപ്പെട്ട വിദേശ വനിതയുടെ ആന്തരികാവവയങ്ങളില്‍ പുരുഷ ബീജം കണ്ടെത്തിയില്ലെന്ന് പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തില്‍ കെമിക്കല്‍ എക്‌സാമിനര്‍ പിജി അശോക് കുമാര്‍ മൊഴി നല്‍കി. ഇതോടെ വിദേശ വനിത പീഡനത്തിന് ഇരയായി എന്ന വാദത്തിനു തിരിച്ചടിയേറ്റു. ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്.

    കൊല്ലപ്പെട്ട വനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളില്‍ കണ്ടെത്തിയ ഡയാറ്റം എന്ന സൂക്ഷ്മ ജീവിയുടെ അംശം മുങ്ങിമരണം കൊണ്ട് സംഭവിക്കുന്നതല്ലേയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനും കെമിക്കല്‍ എക്സാമിനര്‍ക്ക് അനുകൂല മറുപടിയായിരുന്നു. ഇതോടെ പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥന പ്രകാരം കെമിക്കല്‍ എക്സാമിനര്‍ കൂറുമാറിതായി പ്രഖ്യാപിച്ചു. വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെകെ ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...