MORE

    സഭയില്‍ ഇന്നും പുകമയം; ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ബഹളം

    Date:

    തിരുവനന്തപുരം: ‘ബ്രഹ്മപുരം’ വിഷയം ഇന്നും നിയമസഭയില്‍. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ കൗണ്‍സിലര്‍മാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോജി എം ജോണ്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

    എന്നാല്‍ അനുമതി നല്‍കില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കര്‍ മറുപടി നല്‍കി.

    മുതിര്‍ന്ന നേതാക്കളെ പോലും ക്രൂരമായി മര്‍ദ്ദിച്ച സംഭവം ഗൗരവതരമായ വിഷയമാണെന്നും അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. അനുമതിയില്ലെന്ന് സ്പീക്കര്‍ പറഞ്ഞതോടെ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതെന്നും സതീശന്‍ ആരോപിച്ചു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ബഹളം ഉണ്ടായി.

    എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അറിയിച്ചതാണെന്ന് നിയമമന്ത്രി വ്യക്തമാക്കി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രശ്നങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നും ‘നാരോ മാര്‍ജിന്‍’ ഉള്ളിടത്ത് പ്രശ്നമുണ്ടാകുമെന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടെ ബഹളം രൂക്ഷമാവുകയും പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നില്‍ എത്തി ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...