MORE

    ഷാഫി അടുത്ത തവണ തോല്‍ക്കും; നിയമസഭയില്‍ വിമര്‍ശിച്ച്‌ സ്പീക്കര്‍ എ.എന്‍.ഷംസീര്‍

    Date:

    തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍.

    പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ബാനറുകളുമായി പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കറുടെ വിമര്‍ശനവും പരിഹാസവും വന്നത്. പ്രതിപക്ഷ അംഗങ്ങളില്‍ പലരും നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്ന് പറഞ്ഞ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്ബില്‍ തോല്‍ക്കുമെന്നും പറഞ്ഞു.

    ബ്രഹ്മപുരം വിഷയത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചത്. എന്‍ ജയരാജിനെ സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയതിനാല്‍ സ്പീക്കറെ കാണാന്‍ കഴിയുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തിയതിനാല്‍ മുഖം കാണാന്‍ കഴിയുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കര്‍ പറഞ്ഞു.

    ‘ടി ജെ വിനോദ് എറണാകുളത്തെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന തരത്തില്‍ ബാനര്‍ പിടിക്കരുത്. ജനം കാണുന്നുണ്ട്. ആ ബോധ്യം ഉണ്ടായാല്‍ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ ഉറ്റുനോക്കുകയാണ്. റോജി ഇത് അങ്കമാലിക്കാര്‍ കാണുന്നു. അതേ എനിക്ക് പറയാനുള്ളൂ. പലരും ചെറിയ മാര്‍ജിനിലാണ് വിജയിച്ചത്. ചാലക്കുടിക്കാര്‍ ഇത് കാണുകയാണ്. ജനം എല്ലാം കാണുന്നുണ്ട്. ഷാഫി അടുത്ത തവണ തോല്‍ക്കും,’ സ്പീക്കര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...