MORE

    സയനൈഡ് കെമിക്കല്‍ ബോംബ് ഉപയോഗിച്ച്‌ ഇസ്രായേലികളെ ആക്രമിക്കാൻ പദ്ധതിയിട്ടു; തെളിവുകള്‍ ലഭിച്ചത് കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ ശരീരത്തില്‍ നിന്ന്; ഇന്റലിജൻസ് റിപ്പോര്‍ട്ട് പുറത്ത്

    Date:

    ടെല്‍അവീവ്: ഹമാസ് ഭീകരര്‍ സയനൈഡ് കെമിക്കല്‍ ബോംബുകള്‍ ഉപയോഗിച്ച്‌ ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഇസ്രായേല്‍ ഇന്റലിജൻസ് റിപ്പോര്‍ട്ട്.

    ഗാസയ്‌ക്ക് സമീപം കിബ്ബട്ട്‌സ് ബീറി ആക്രമിച്ച ഹമാസ് ഭീകരരുടെ മൃതദേഹങ്ങളില്‍ നിന്ന് കണ്ടെത്തിയ യുഎസ്ബികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഭീകരരുടെ മൃതദേഹങ്ങളില്‍ നിന്ന് യുഎസ്ബികള്‍ കണ്ടെത്തിയതായും അതില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നതായും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സ്ഥിരീകരിച്ചു.

    ഐഎസ്, അല്‍-ഖ്വയ്ദ പോലുള്ള ഭീകര സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളാണ് ഹമാസും പദ്ധതിയിട്ടിരുന്നത്. സാധാരണ ജനങ്ങള്‍ക്കെതിരെ സയനൈഡ് ബോംബുകള്‍ പ്രയോഗിക്കാൻ ഹമാസ് തീരുമാനിച്ചിരുന്നതായി യുഎസ്ബിയിലെ വിവരങ്ങളില്‍ നിന്ന് വ്യക്തമാണ്. സയനൈഡ് ഉപയോഗിച്ച്‌ രാസബോംബുകള്‍ എങ്ങനെ വിന്യസിക്കാമെന്നത് ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് യുഎസ്ബിയില്‍ നിന്ന് ലഭിച്ചത്. സയനൈഡ് ബോംബുകളുടെ ചിത്രങ്ങളും അവയെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും യുഎസ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    ഐഎസ് ഭീകരര്‍ നടത്താൻ ശ്രമിച്ചതിന് സമാനമായ രീതിയിലാണ് ഹമാസും ആക്രമണം നടത്താൻ പദ്ധതിയിട്ടതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഐഎസിനെ തകര്‍ത്തത് പോലെ ഹമാസിനെയും ഞങ്ങള്‍ തകര്‍ക്കും. ഐഎസിനോട് പെരുമാറിയത് പോലെ ഹമാസിനോടും പെരുമാറണം. അവര്‍ ഈ ലോകത്ത് ഒറ്റപ്പെടണം. ഒരു രാജ്യവും അവര്‍ക്ക് അഭയം നല്‍കാൻ പാടില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...