MORE

    ഫ്‌ളവേഴ്‌സ് – ട്വന്റി ഫോര്‍ ന്യൂസ് ചാനലിന്റെ കോര്‍പ്പറേറ്റ് ഓഫീസ് പൊളിച്ചു നീക്കി

    Date:

    കൊച്ചി: ട്വന്റി ഫോര്‍ ന്യൂസ് ചാനലിലെ അഭ്യന്തര പ്രശ്നങ്ങളിലും ജീവനക്കാരുടെ കൊഴിഞ്ഞു പോക്കിലും പൊറുതി മുട്ടിയിരിക്കുന്ന ശ്രീകണ്ഠന്‍നായര്‍ക്ക് വീണ്ടും തിരിച്ചടി.

    ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഫ്‌ളവേഴ്‌സ് – ട്വന്റി ഫോര്‍ ന്യൂസ് ചാനലിന്റെ കോര്‍പ്പറേറ്റ് ഓഫീസ് പൊളിച്ചു നീക്കിയതാണ് ശ്രീകണ്ഠന്‍നായര്‍ക്ക് തിരിച്ചടിയായത്.

    ചാനല്‍ കമ്ബനികളുടെ മാനേജിങ്ങ് ഡയറക്ടറായ ശ്രീകണ്ഠന്‍ നായരുടെ ഓഫീസും കമ്ബനിയുടെ വൈസ് പ്രസിഡന്റായ മകന്‍ ശ്രീരാജിന്റെയും അഡ്മിനിസ്‌ട്രേഷന്‍- മാര്‍ക്കറ്റിങ്ങ് വിഭാഗത്തിന്റെയും ഓഫീസാണ് പൊളിച്ചു നീക്കിയത്. ഓഫീസ് പൊളിച്ചതോടെ എം.ഡി ഉള്‍പ്പെടെയുളള മേധാവികള്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും ഇരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ വന്നതോടെ ഓഫീസ് പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്.

    പൊളിച്ചു നീക്കിയ ഓഫീസിന്റെ എതിര്‍വശത്തുളള ന്യൂസ് ബ്യൂറോ ഓഫീസിലാണ് ഇപ്പോള്‍ എല്ലാവരുടെയും ഇരിപ്പ്. ആഡംബരത്തോടെ സജ്ജീകരിച്ചിരുന്ന കോര്‍പ്പറേറ്റ് ഓഫീസ് പൊളിച്ചു നീക്കിയതോടെ ഒന്നേകാല്‍ കോടിയോളം രൂപയുടെ നഷ്ടമാണ്‌ ചാനലിന് സംഭവിച്ചിരിക്കുന്നത്. പുതിയസ്ഥലം കണ്ടെത്തി ഓഫീസ് സജ്ജീകരിക്കണമെങ്കില്‍ വീണ്ടും കോടികള്‍ വേണ്ടിവരും.

    സി.ഇ.ഒ അനില്‍ അയിരൂര്‍ ഉള്‍പ്പെടെയുളളവര്‍ ചാനല്‍ വിട്ടതോടെ ട്വന്റി ഫോര്‍-ഫ്‌ളവേഴ്‌സ് ചാനലുകള്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണ്. അതിനിടയിലാണ് ഓഫീസ് പൊളിച്ചു മാറ്റിയിരിക്കുന്നത്. കടവന്ത്ര ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം എ.ബി.എം ടവേഴ്‌സ് എന്ന ഫ്‌ളാറ്റ് സമുച്ചയത്തിലായിരുന്നു ട്വന്റി ഫോര്‍-ഫ്‌ളവേഴ്‌സ് ചാനലുകളുടെ കോര്‍പ്പറേറ്റ് ഓഫീസ്. ഗാര്‍ഹികാവശ്യത്തിന് നിര്‍മ്മിച്ച ഫ്‌ളാറ്റിലെ ജിം, താമസക്കാരുടെ പൊതു ആവശ്യങ്ങള്‍ക്കായി നീക്കിവെച്ച സ്ഥലങ്ങളിലായിരുന്നു ഓഫീസ് ക്രമീകരിച്ചത്. താമസക്കാരുടെ അനുവാദമില്ലാതെയാണ് ഈ സ്ഥലം ഫ്‌ളാറ്റ് ഉടമ ചാനല്‍ കമ്ബനിക്ക് വാടകയ്ക്ക് നല്‍കിയത്. ചാനല്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങയിതോടെ ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടാന്‍ തുടങ്ങി.

    പാര്‍ക്കിങ്ങ് ഏരിയക്ക് സമീപം പ്രത്യേകം ജനറേറ്ററും സെര്‍വര്‍ റൂമും നിര്‍മ്മിച്ചതും താമസക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ താമസക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫ്‌ളാറ്റ് വില്‍പ്പന നടത്തുമ്ബോള്‍ താമസക്കാര്‍ക്ക് ഉറപ്പുനല്‍കിയിരുന്ന സൗകര്യങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ക്രമവിരുദ്ധമാണെന്ന് വിലയിരുത്തി ഹൈക്കോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയായിരുന്നു.

    കോടതി ഉത്തരവ് വന്നിട്ടും ഓഫീസ് സ്ഥലം ഒഴിയാന്‍ വിസമ്മതിച്ചതോടെ ഫ്‌ളാറ്റ് ഉടമകള്‍ ജെ.സി.ബിയും മറ്റും കൊണ്ടുവന്ന് പൊളിച്ച്‌ നീക്കി. ഏപ്രില്‍ 28നായിരുന്നു ഓഫീസ് പൊളിച്ചുമാറ്റിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...