നീണ്ട ഇടവേളക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഇന്നലെ ജേഡന്‍ സാഞ്ചോ കളത്തില്‍ ഇറങ്ങിയിരുന്നു. മാനസികമായും ശാരീരികമായുള്ള പ്രശ്നങ്ങള്‍ കാരണം സാഞ്ചോ അവസാന കുറച്ച് കാലമായി ചില പ്രത്യേക പരിശീലനങ്ങളിലൂടെ കടന്നു പോവുകയായിരുന്നു.ടെന്‍ ഹാഗിന്റെ പ്രത്യേക താല്പര്യ പ്രകാരമായിരുന്നു സാഞ്ചോ ഹോളണ്ടില്‍ ചെന്ന് ഫിറ്റ്നസ് വീണ്ടെടുത്തത്.
സാഞ്ചോ വീണ്ടും തന്റെ ഫുട്ബോള്‍ ആസ്വദിക്കുന്നത് കണ്ട് ടെന്‍ ഹാഗ് സന്തോഷിക്കുകയും വിംഗറിന്റെ തിരിച്ചുവരവിനോടുള്ള ആരാധകരുടെ പിന്തുണയെ അഭിനന്ദിക്കുകയും ചെയ്തു.

