ബാഴ്സലോണ താരമായ ഗാവിയുടെ പുതിയ കരാറും ആദ്യ ടീമിലേക്കുള്ള രജിസ്ട്രേഷനും സ്വീകരിക്കാന്‍ ലാലിഗയോട് സ്പാനിഷ് കോടതി ഉത്തരവിട്ടു.ചൊവ്വാഴ്ച ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കുന്നതിന് മുമ്ബ് തന്നെ ഗാവിയുടെ തീരുമാനത്തില്‍ ഉത്തരവ് ഇറക്കാന്‍ കഴിഞ്ഞതോടെ ബാഴ്സക്ക് ഇത് വളരെ ആശ്വാസം പകരുന്ന ഒരു വാര്‍ത്തയായി.
തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും ബാഴ്സലോണ കോടതിയില്‍ അവതരിപ്പിച്ച ലീഗല്‍ ക്ലെയിമുകള്‍ തങ്ങള്‍ ആദ്യമായി ആണ് കേള്‍ക്കുന്നത് എന്നുമായിരുന്നു വിധിക്ക് ശേഷം ലാലിഗ നല്‍കിയ മറുപടി.

