MORE

    സാമ്ബത്തികമായി തകര്‍ന്നടിഞ്ഞ പാകിസ്ഥാനോട് കാശ്മീര്‍ മറന്ന് ഇന്ത്യയുമായി ചങ്ങാത്തം കൂടാന്‍ ഉപദേശം നല്‍കി യുഎഇയും സൗദിയും

    Date:

    ന്യൂഡല്‍ഹി: പാക്കിസ്ഥാന് മറ്റൊരു നാണക്കേടായി, കശ്മീര്‍ വിഷയം മറന്ന് ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇസ്ലാമാബാദിനോട് ഏറ്റവും അടുത്ത സഖ്യകക്ഷികളായ സൗദി അറേബ്യയും യു.എ.ഇയും ആവശ്യപ്പെട്ടു.

    ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തില്‍ അനാവശ്യമായി കരയുന്നത് നിര്‍ത്തണമെന്ന് സൗദി അറേബ്യയും യുഎഇയും പാകിസ്ഥാനോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കാന്‍ ഇസ്ലാമാബാദിനോട് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനില്‍ (ഒഐസി) ഏറ്റവും സ്വാധീനമുള്ള രാജ്യമായ സൗദി അറേബ്യ ആവശ്യപ്പെട്ടത് പാകിസ്ഥാന് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.

    മുസ്ലീം രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഒഐസിയില്‍ കശ്മീര്‍ വിഷയം പാകിസ്ഥാന്‍ തുടര്‍ച്ചയായി ഉന്നയിക്കുന്നുണ്ട്. കശ്മീര്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്താമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞയാഴ്ച പറഞ്ഞതിന് പിന്നാലെയാണിത്. കഴിഞ്ഞ ആഴ്ച യുഎഇ ആസ്ഥാനമായുള്ള അല്‍ അറബിയ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ പാഠം പഠിച്ചുവെന്നും ഇപ്പോള്‍ ഇന്ത്യയുമായി സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ‘നമ്മുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെങ്കില്‍’ എന്നും ഷരീഫ് പറഞ്ഞിരുന്നു.

    ‘ഇന്ത്യന്‍ നേതൃത്വത്തിനും പ്രധാനമന്ത്രിക്കും (നരേന്ദ്ര മോദി) എന്റെ സന്ദേശം, നമുക്ക് മേശയിലിരുന്ന് ഗൗരവമേറിയതും ആത്മാര്‍ത്ഥവുമായ ചര്‍ച്ചകള്‍ നടത്തി കാശ്മീര്‍ പോലുള്ള നമ്മുടെ കത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാം എന്നതാണ്. ,’ എന്ന് ഷരീഫ് പറഞ്ഞു. ഇതോടെ കശ്മീര്‍ വിഷയം മറന്ന് പാകിസ്ഥാന്‍ ഇന്ത്യയുമായി അടുക്കാനുള്ള ശ്രമമാണെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രബല ഗള്‍ഫ് രാജ്യങ്ങളും പാകിസ്താന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...