ന്യൂഡല്‍ഹി> കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (സിഡബ്ല്യുഎഫ്‌ഐ) അഖിലേന്ത്യാ പ്രസിഡന്റായി കെ ഹേമലതയെയും ജനറല്‍ സെക്രട്ടറിയായി യു പി ജോസഫിനെയും അഖിലേന്ത്യ സമ്മേളനം തെരഞ്ഞെടുത്തു.
എം രാമചന്ദ്രനാണ് ട്രഷറര്‍. സെക്രട്ടറിയറ്റില്‍ ജനറല്‍ സെക്രട്ടറിയും ട്രഷററും അടക്കം ഒമ്ബത് മലയാളികളുണ്ട്. വി ശശികുമാര്‍, കെ പി സഹദേവന്‍, അരക്കന്‍ ബാലന്‍ എന്നിവര്‍ കേരളത്തില്‍നിന്ന് വൈസ് പ്രസിഡന്റുമാരായി. പി കെ മുകുന്ദന്‍, ടി കെ അച്ചുതന്‍, ഷൈല അലക്സ്, വി പി സക്കറിയ എന്നിവര്‍ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. വര്‍ക്കിങ് കമ്മിറ്റിയില്‍ 18 മലയാളികളുണ്ട്. ആകെ 133 പേരടങ്ങുന്നതാണ് കേന്ദ്ര കമ്മിറ്റി.

