ന്യൂഡല്‍ഹി: സാമ്ബത്തികവും സാങ്കേതികവുമായ സാധ്യതകള്‍ പരിഗണിച്ചു കൊണ്ട് മാത്രമേ സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കൂവെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആവര്‍ത്തിച്ചു.
പദ്ധതിക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. ഡി.പി.ആര് തയ്യാറാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഹൈബി ഈഡന്റെയും അടൂര്‍ പ്രകാശിന്റെയും ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. സില്‍വര്‍ലൈന്‍ വേഗറെയില്‍പാതയ്ക്കായി സാമൂഹികാഘാത പഠനം തുടരേണ്ട ആവശ്യമില്ലെന്ന് റവന്യൂ വകുപ്പ് രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും നിര്‍ദ്ദേശം നല്കി. സാമൂഹികാഘാത പഠനം തുടരാന്‍ പുതിയ വിജ്ഞാപനം ഇറക്കിയാല്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചാലേ മതിയാകൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

