തിരുവനന്തപുരം: ആറ് സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍വകലാശാല ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു.
പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തില്‍ നിയമപ്രശ്നങ്ങളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മുന്നൊരുക്കങ്ങളില്ലാതെയാണ് ബില്‍ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. ഒന്നും ആലോചിക്കാതെ പാസാക്കിയ ബില്ലാണിത്. ബില്‍ പ്രകാരം ചാന്‍സലര്‍ ഒഴിവുണ്ടെങ്കില്‍ പ്രോ-വൈസ് ചാന്‍സലര്‍ക്ക് താല്‍ക്കാലികമായി അധികാരം നല്‍കാം. യു.ജി.സി നിയമമനുസരിച്ച് പ്രോ വൈസ് ചാന്‍സലര്‍ക്ക് ചാന്‍സലറുടെ കാലാവധിയില്‍ മാത്രമേ അധികാരത്തില്‍ ഇരിക്കാന്‍ കഴിയൂ. ചാന്‍സലര്‍ ഇല്ലെങ്കില്‍ പ്രോ വൈസ് ചാന്‍സലറും ഇല്ലാതാകും. യു.ജി.സിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാന നിയമമുണ്ടെങ്കില്‍ യു.ജി.സി നിയമം നടപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. സംസ്ഥാന നിയമം കേന്ദ്ര നിയമത്തിന് എതിരായി നില്‍ക്കില്ല. അതുകൊണ്ടാണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വി.സിമാര്‍ക്ക് പുറത്തുപോകേണ്ടി വന്നത്. ബില്‍ അനുസരിച്ച്, പുതുതായി നിയമിതനായ ചാന്‍സലറുടെ ഓഫീസ് സര്‍വകലാശാലയുടെ ആസ്ഥാനമായിരിക്കും.
ചാന്‍സലറുടെ ഓഫീസ് ചെലവുകള്‍ സര്‍വകലാശാലയുടെ ഫണ്ടില്‍ നിന്ന് ചെലവഴിക്കേണ്ടിവരും. ഇത് സാമ്ബത്തിക മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മെമ്മോറാണ്ടം അപൂര്‍ണ്ണമായതിനാലാണ് ബില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നതെന്ന് വി.ഡി സതീശന് പറഞ്ഞു. ചാന്‍സലറുടെ നിയമനാധികാരം ക്യാബിനറ്റാണ്. ചാന്‍സലറെ നിയമിക്കുന്ന സര്‍ക്കാരിലെ മന്ത്രി പ്രോ-ചാന്‍സലറായി മാറുമ്ബോള്‍ അദ്ദേഹം ചാന്‍സലര്‍ക്ക് താഴെയാകും. ബില്‍ പ്രകാരം ഉന്നതവിദ്യാഭ്യാസ മന്ത്രി ചാന്‍സലറുടെ കീഴിലാണ് വരുന്നത്. ചാന്‍സലര്‍ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ബില്ലില്‍ പരാമര്‍ശിച്ചിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

