അഭിനേതാക്കളായ ദുല്‍ഖര്‍ സല്‍മാനും മൃണാല്‍ ഠാക്കൂറും ഒന്നിച്ച ക്ലാസിക് പ്രണയകഥയായ ‘സീതാ രാമം’ ഒടിടിയില്‍ റിലീസ് ചെയ്തു.
ചിത്രം ഇന്ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ മൂന്ന് ഭാഷകളില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
ഹനു രാഘവപുടിയുടെ നേതൃത്വത്തില്‍, രശ്മിക മന്ദാനയും അഭിനയിക്കുന്ന ‘സീതാ രാമം’, യുദ്ധം, അതിര്‍ത്തികള്‍, മതം എന്നിവയെക്കാള്‍ പ്രധാനം മനുഷ്യത്വമാണെന്ന വസ്തുത കാണിക്കുന്നു.
1964 ലെ പശ്ചാത്തലത്തില്‍, കാശ്മീര്‍ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ലഫ്. റാം എന്ന സൈനിക ഉദ്യോഗസ്ഥന് സീത മഹാലക്ഷ്മിയില്‍ നിന്ന് അജ്ഞാത പ്രണയലേഖനങ്ങള്‍ സ്വീകരിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സീതയെ കണ്ടെത്തി തന്റെ പ്രണയം ഏറ്റുപറയാനുള്ള ദൗത്യത്തിലാണ് രാമന്.
തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഇതിനോടകം ബ്ലോക്ക്ബസ്റ്റര്‍ ആയിട്ടുള്ള ചിത്രം ഹിന്ദിയില്‍ സെപ്റ്റംബര്‍ 2 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പെന്‍ സ്റ്റുഡിയോസിന്റെ ജയന്തിലാല്‍ ഗദയും സ്വപ്നയും (നിര്‍മ്മാതാവ്) ഹിന്ദി റിലീസ് തിയേറ്ററുകളില്‍ എത്തിക്കുന്നു.

