സെനഗല്‍ താരം മികയില്‍ ഫായെ ബാഴ്‌സലോണയിലേക്ക്. പതിനെട്ടുകാരനുമായി ബാഴ്‌സലോണ ധാരണയില്‍ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ക്രൊയേഷ്യൻ ക്ലബ്ബ് ആയ എൻകെ കുസ്റ്റോസിയ്യാ താരമാണ് ഫായെ. കൈമാറ്റ തുകയായി അഞ്ചു മില്യണ്‍ യൂറോയും കൂടെ ആഡ്-ഓണുകളും ബാഴ്‌സ നല്‍കും. എത്ര കാലത്തേക്കാണ് കരാര്‍ എന്ന് സൂചനയില്ല. ഉടൻ തന്നെ കരാറില്‍ താരം ഔദ്യോഗികമായി ഒപ്പിടും.

