MORE

    സോണിയ നേരിട്ടിറങ്ങിയതോടെ വഴങ്ങി ഡികെ; ചര്‍ച്ചകള്‍ പുലര്‍ച്ചവരെ നീണ്ടു

    Date:

    ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിനു പിന്നാലെ കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉയര്‍ന്ന പ്രതിസന്ധികള്‍ക്കു ഇന്നു പുലര്‍ച്ചയോടെ പരിഹാരമായത് സോണിയാ ഗാന്ധിയുടെ ശക്തമായ ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ട്.

    കര്‍ണാടക മുഖ്യമന്ത്രി പദം ആഗ്രഹിച്ച ഡി.കെ ശിവകുമാറിനെ അനുനയിപ്പിച്ചതില്‍ നിര്‍ണായക പങ്കുവച്ചത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്നും ഇല്ലെങ്കില്‍ മന്ത്രിസഭയിലേക്ക് പോലുമില്ലെന്ന കടുംപിടിത്തിലായിരുന്നു ഡി.കെ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ സോണിയ ഗാന്ധി ഇടപെട്ട് സംസാരിച്ചതോടെയാണ് ഡി.കെ ശിവകുമാര്‍ മന്ത്രിസഭയിലെ രണ്ടാമാനാകുന്നതിന് സമ്മതിച്ചത്.

    കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തീരുമാനിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്ന ഡി.കെ ശിവകുമാറിനോട് സോണിയ കഴിഞ്ഞ ദിവസം രാത്രി സംസാരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ഓഫറിന് വഴങ്ങിയത്.

    രണ്ടാം തവണയും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിന് കടുത്ത എതിര്‍പ്പാണ് ഡി.കെ ശിവകുമാര്‍ പക്ഷം ആദ്യഘട്ടത്തില്‍ പ്രകടിപ്പിച്ചിരുന്നത്. പക്ഷെ സിദ്ധരാമയ്യയ്ക്ക് കുടൂതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നുതായിട്ടാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഡി.കെ ശിവകുമാറും സിദ്ധരാമയ്യും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയിരുന്നു.

    കഴിഞ്ഞ നാലു വര്‍ഷത്തെ സംസ്ഥാനത്തെ ബിജെപി ഭരണത്തിനിടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്നായിരുന്നു ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നത്. ജെഡിഎസുമായുള്ള സഖ്യ സര്‍ക്കാര്‍ തകര്‍ന്ന ശേഷം കര്‍ണാടക തിരിച്ചുപിടിക്കുമെന്ന് ഡി.കെ ശിവകുമാര്‍ പരസ്യമായി പ്രതികരിച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ ഡി.കെ ശിവകുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായകമായി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...