പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു വനിത അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദയാ ഭീല്‍ (40) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ശരീരത്തിലെ തൊലി ചെത്തിമാറ്റിയ നിലയില്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ രംഗത്തെത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
“സംഭവത്തെക്കുറിച്ചുള്ള പല റിപ്പോര്‍ട്ടുകളും ഞങ്ങള്‍ കണ്ടു. എന്നാല്‍ കേസിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല. പക്ഷേ പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നാണ് ഞങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. അവരുടെ സുരക്ഷയും ക്ഷേമവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്,” കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

