MORE

    പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു

    Date:

    തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു.

    ശനിയാഴ്ച രാവിലെയാണ് സംഭവം. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമായാണ് ഇവര്‍ പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയത്.

    വര്‍ക്കല ഓടയം ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ബെ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അരൂപ് തിരയിലകപ്പെടുകയായിരുന്നു. കരയില്‍നിന്ന് 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്.

    മുങ്ങിത്താഴുന്ന അരൂപിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചിരുന്നെങ്കിലും ശ്വാസതടസ്സമുണ്ടായി. തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അരൂപ് ആസ്ത്മ രോഗിയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അയിരൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...